മുഖ്യമന്ത്രി പിണറായി വിജയൻ  ടിപി സൂരജ് / എക്സ്പ്രസ്
Kerala

'അതൊക്കെ ആകാശത്ത് കാണുന്ന സ്വപ്‌നം; ലീഗിനെക്കുറിച്ച് വേണ്ടാത്ത ചിന്തകള്‍ കൊണ്ടു നടക്കേണ്ട'

'ദുരുദ്ദേശത്തോടെ കാര്യങ്ങള്‍ കാണുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് തിരിച്ചടികള്‍ വരിക'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുക എന്നത് ആകാശത്ത് കാണുന്ന ചില സ്വപ്‌നങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ യുഡിഎഫ് എന്നു പറഞ്ഞാല്‍ ആരാണ്. യഥാര്‍ത്ഥത്തില്‍ അത് ലീഗിന്റെ ശക്തിയാണ്. അത്തരത്തില്‍ ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന കൂട്ടരെക്കുറിച്ച് വേണ്ടാത്ത ചിന്തകള്‍ നമ്മളാരും കൊണ്ടു നടക്കേണ്ടതില്ല എന്നാണ് തനിക്ക് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

പിണറായിയില്‍ തുടങ്ങി പിണറായിയില്‍ അവസാനിക്കും കേരളത്തിലെ കമ്യൂണിസം എന്ന വിമര്‍ശനം അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോൾ, ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമായിട്ട് പറയുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മനസ്സില്‍ വെക്കാതെ ഇങ്ങനെ പുറത്തു പറഞ്ഞുവെന്ന് വരും. അതിന്റെ ഭാഗമായിട്ട് പറയുന്നതാണ്. പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു ക്ഷീണവും വരാന്‍ പോകുന്നില്ല. നല്ല നിലയില്‍ തന്നെ മുന്നോട്ടു പോകും. മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, 'കേന്ദ്രമന്ത്രിസഭയാണോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കാബിനറ്റിനെക്കുറിച്ചാണെന്ന് സൂചിപ്പിച്ചപ്പോള്‍, 'ഞാനത് അറിഞ്ഞിട്ടില്ല. ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. എനിക്കറിയില്ല' എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കര്‍ക്കശക്കാരനായ രാഷ്ട്രീയക്കാരനാണ്, രാഷ്ട്രീയക്കാരനുവേണ്ട ഡിപ്ലോമസിയൊന്നും കണക്കിലെടുക്കാതെ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണല്ലോ താങ്കള്‍. അതു രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലേയെന്ന ചോദ്യത്തിന് 'എന്തായാലും ഇവിടം വരെ എത്തിയല്ലോ' എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

ബോഡി വേസ്റ്റ് അടക്കമുള്ള പരാമര്‍ശങ്ങളൊന്നും തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പൊതുസമൂഹത്തിനറിയാം വേറെ ദുരുദ്ദേശത്തോടെ പറയുകയല്ല എന്ന്. ദുരുദ്ദേശത്തോടെ കാര്യങ്ങള്‍ കാണുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് അതിനകത്ത് മറ്റു തിരിച്ചടികള്‍ വരിക. നമ്മള്‍ കണ്ട കാര്യം പറയുന്നു എന്നു മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT