പിണറായി വിജയൻ   ഫയൽ
Kerala

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട് പിണറായി വിജയന്‍ അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ണായകമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സി എം ആര്‍ എല്‍ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ വാദിക്കുന്നു.

തെളിവുകളും വിവരങ്ങളുമുണ്ടെങ്കില്‍ എഫ് ഐ ആര്‍ ഇടാന്‍ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ ചോദിച്ചിരുന്നു. അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബഞ്ച് കേസില്‍ പിണറായി അടക്കമുള്ളവര്‍ എതിര്‍ കക്ഷി അല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് നല്‍കിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.

പൊതുതാത്പര്യ സ്വഭാവമുള്ള ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് പിണറായി ഹര്‍ജിയില്‍ വാദിക്കുന്നു. ഈ വിഷയത്തില്‍ തനിക്കെതിരേ കേസില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. വീണയ്ക്കും എക്സാലോജിക് സൊല്യുഷന്‍സിനും കൊടുത്ത പണം തനിക്ക് നല്‍കിയതാണെന്ന് എങ്ങനെ പറയാനാകും. ഇ ഡി റിപ്പോര്‍ട്ടില്‍ തനിക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന കണ്ടെത്തല്‍ തെറ്റാണ്. പ്രാഥമികാന്വേഷണമില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചതും തെറ്റാണെന്ന് പിണറായി വിജയന്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും എന്നിട്ടും എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത് തെറ്റാണെന്നുമാണ് വീണയുടെ വാദം. തന്നോടൊപ്പം താമസിച്ചകാലത്ത് വീണയ്ക്ക് വരുമാനം ഇല്ലെന്നതിന്റെ പേരില്‍ അഴിമതി ആരോപണം എങ്ങനെ ഉന്നയിക്കുമെന്ന് മുന്‍ മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് ഹര്‍ജിയില്‍ ചോദിക്കുന്നു. കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട് പിണറായി വിജയന്‍ അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ണായകമാണ്.

Pinarayi Vijayan's appeal in the CMRL case to be heard in the High Court today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും