P J Joseph ഫയൽ
Kerala

'ആരോഗ്യപ്രശ്‌നങ്ങളില്ല'; തൊടുപുഴയില്‍ പി ജെ ജോസഫ് വീണ്ടും മത്സരിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കും. മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിനെയും പരിഗണിച്ചിരുന്നെങ്കിലും ജോസഫ് തന്നെ മത്സരിക്കണമെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. സ്ഥാനാര്‍ഥിത്വം ഉടന്‍ തന്നെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

11 തവണയാണ് പി ജെ ജോസഫ് തൊടുപുഴയില്‍ നിന്നും മത്സരിച്ചത്. 10 തവണയും വിജയിച്ചു. ജോസഫിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും അപു പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കേരള കോണ്‍ഗ്രസിന്റെ വിജയം ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂല ഘടകമാണ്. പലയിടത്തും ജോസഫ് നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.

PJ Joseph to contest again in Thodupuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ

7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; ഏതാണ് കൂടുതല്‍ മെച്ചം?

'കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം': മനുഷ്യാവകാശ കമ്മീഷൻ