പ്രിയ വര്‍ഗീസ് 
Kerala

പ്രിയ വർഗീസിന്റെ നിയമനം: റാങ്ക് ലിസ്റ്റ് റദ്ദാക്കണം, ഹർജി ഇന്ന് വീണ്ടും പരിഗണിക്കും 

പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു ജി സി നിലപാട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജിയിൽ വാദം കേൾക്കുക.

യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതെന്ന് കണ്ണൂർ സർവകലാശാല സത്യവാങ്മൂലം നൽകിയിരുന്നു. യു ജി സി മാർഗനിർദേശ പ്രകാരം അസോസിയേറ്റ്​ പ്രോഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ്​ താനെന്ന് പ്രിയ വർഗീസും കോടതിയെ അറിയിച്ചു. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ ആയി നിയമിച്ച നടപടിയാണ് വിവാദമായത്. നിയമനം വിവാദമായതിന് പിന്നാലെ പ്രിയ വർഗീസിനെ നിയമിച്ച നടപടി സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ മരവിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT