ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 07:04 AM  |  

Last Updated: 02nd November 2022 07:04 AM  |   A+A-   |  

parumala_church

വിഡിയോ സ്ക്രീൻഷോട്ട്

 

ആലപ്പുഴ: പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി.  സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 

പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് തീര്‍ത്ഥാടക വാരാഘോഷത്തിന് ഇന്ന് സമാപനമാകും. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് കുര്‍ബാന, ശ്ലൈഹിക വാഴ് വ്, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, റാസ എന്നിവയ്ക്ക് ശേഷം പെരുന്നാള്‍ കൊടിയിറങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിഐടിയു പ്രവർത്തകരുടെ അതിക്രമം: ഗ്യാസ് ഏജന്‍സി ഉടമയായ യുവതിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ