പ്ലസ് വൺ (plus one) പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (ഞായറാഴ്‌ച) പ്രസിദ്ധീകരിക്കും  പ്രതീകാത്മക ചിത്രം
Kerala

നാളെയും മറ്റന്നാളും അഡ്മിഷൻ, ഇടംനേടുന്ന മുഴുവൻ പേരും ഫീസടച്ച് പ്രവേശനം നേടണം; പ്ലസ് വൺ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ ഒന്നാം വർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (ഞായറാഴ്‌ച) പ്രസിദ്ധീകരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ (plus one) പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (ഞായറാഴ്‌ച) പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌.

ഇതിന്റെ അടിസ്ഥാനത്തിൽ16നും 17നും പ്രവേശനം നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്ന മുഴുവൻ പേരും ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യരണ്ട്‌ അലോട്ട്‌മെന്റുകളിലും താൽക്കാലിക പ്രവേശനത്തിന്‌ അനുമതിയുണ്ടായിരുന്നു. പ്രവേശനം നേടാതിരുന്നാൽ തുടർ നടപടികളിൽ നിന്ന് പുറത്താകും.

രണ്ടാം അലോട്ട്‌മെന്റും പൂർത്തിയായപ്പോൾ ആകെ 2,42,688 പേരാണ്‌ പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റ് ശേഷിക്കുന്നുണ്ട്‌. വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. അതിനാൽ മൂന്നാം അലോട്ട്‌മെന്റിൽ കൂടുതൽ പേർക്ക്‌ പ്രവേശനം ലഭിക്കും. ഉയർന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതിനുള്ള സാധ്യതയും കൂടും. 18ന്‌ ക്ലാസ് ആരംഭിക്കും.

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT