പ്രതീകാത്മക ചിത്രം 
Kerala

സ്കൂളിൽ ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ്ടുക്കാരുടെ മർദനം, ആശുപത്രിയിൽ 

ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച തർക്കം നടന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിക്ക്‌ പ്ലസ്ടുക്കാരുടെ മർദനം. ഗുരുവായൂർ സ്വദേശി ഫിറോസിന്റെ മകൻ ഫയാസി (17)നാണ്‌ മർദനമേറ്റത്. മുഖത്തും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പന്ത്രണ്ടരയോടെ മുതുവട്ടൂർ ഗവ. ഹൈസ്‌കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു ഫയാസിനെ പ്ലസ്ടു വിദ്യാർഥികൾ മർദിച്ചത്. ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച മർദ്ദിച്ചതെന്നാണ് ഫയാസിന്റെ ബന്ധുക്കളുടെ ആരോപണം. ഡിസ്‌കിന് തകരാർ സംഭവിച്ച് വർഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്. 

സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തു. സ്‌കൂൾ അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് റാഗിങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: 'സില്‍ക്കി'ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

ശ്രുതി പുതുജീവിതത്തിലേക്ക്; കൈക്കൂലി ആരോപണവുമായി സാംബശിവറാവു; മുഹമ്മദ് ഷമി ടെസ്റ്റില്‍ നിന്ന് വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു, മത്സരം 47 ഓവറാക്കി

യുവനടി പ്രതിയായ ആക്രമണ കേസ്: ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍; ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും