ഗൗരി ബി ഷാജി 
Kerala

ട്രെയിനിന്റെ വാതിലിൽ തട്ടി പുറത്തേക്കു വീണു: പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോർ തട്ടി ​ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി - ബിനി ദമ്പതികളുടെ മകൾ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്. വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോർ തട്ടി ​ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഇടവയിലായിരുന്നു സംഭവമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ​ഗൗരി. കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഗൗരിയെ സ്കൂളിൽ കൊണ്ടാക്കുവാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ ഗോകുൽ ബി.ഷാജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍

ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!