പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ പ്രതീകാത്മക ചിത്രം
Kerala

പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ; ഫുള്‍ എ പ്ലസ് 30,145; കൂടുതല്‍ തിളങ്ങി പെണ്‍കുട്ടികള്‍

പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 30,145 ആണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ലെന്നും അവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 30,145 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 39,242 ആയിരുന്നു. ഇത്തവണ 9,097 എണ്ണത്തിന്റെ കുറവ് ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2025 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആകെ 2002 സ്‌കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 പേര്‍ പരീക്ഷ എഴുതി. പരീക്ഷയില്‍ 2,88,394 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. മുന്‍ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. വ്യത്യാസം 0.88 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.

ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ആളുകളുടെ വിജയ ശതമാനം 68.44 ശതമാനമാണ്. എന്നാല്‍ പെണ്‍കുട്ടികളുടേത് 86.65 ശതമാനമാണെന്നും മന്ത്രി അറിയിച്ചു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. 83.09 ശതമാനം. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസര്‍കോട് ആണ്. 71.09 ശതമാനം.

നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്. 64,426 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് ആണ്. 9,440 വിദ്യാര്‍ഥികളാണ് വയനാട് ജില്ലയില്‍ പരീക്ഷ എഴുതിയതെന്നും മന്ത്രി അറിയിച്ചു.

റഗുലര്‍ സ്‌കൂള്‍ ഗോയിംഗ്

ആകെ കുട്ടികള്‍-3,70,642 (മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി നാല്പത്തി രണ്ട്)

കഴിഞ്ഞ വര്‍ഷം- 3,74,755

ആണ്‍കുട്ടികള്‍- 1,79,952 (ഒരു ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ട്)

ജയിച്ചവര്‍ - 1,23,160

വിജയ ശതമാനം 68.44%

കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികള്‍ 1,81,466

ജയിച്ചവര്‍ - 1,26,327

വിജയശതമാനം - 69.61%

പെണ്‍കുട്ടികള്‍- 1,90,690 (ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്)

ജയിച്ചവര്‍ - 1,65,234

വിജയ ശതമാനം 86.65%

കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ 1,93,289

ജയിച്ചവര്‍ - 1,68,561

വിജയശതമാനം - 87.21%

റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)

സയന്‍സ് ഗ്രൂപ്പ്

പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,263 (ഒരു ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി അറുപത്തി മൂന്ന്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,57,561 (ഒരു ലക്ഷത്തി അന്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി അറുപത്തി ഒന്ന്)

വിജയ ശതമാനം 83.25 (എണ്‍പത്തി മൂന്നേ പോയിന്റ് രണ്ടേ അഞ്ച്) കഴിഞ്ഞ വര്‍ഷം - 84.84%

ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്

പരീക്ഷ എഴുതിയവരുടെ എണ്ണം-74,583 (എഴുപത്തി നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തി മൂന്ന്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-51,578 (അന്‍പത്തി ഒന്നായിരത്തി അഞ്ഞൂറ്റി എഴുപത്തി എട്ട്)

വിജയ ശതമാനം 69.16 (അറുപത്തി ഒന്‍പതേ പോയിന്റ് ഒന്നേ ആറ്)

കഴിഞ്ഞ വര്‍ഷം - 67.61%

കോമേഴ്‌സ് ഗ്രൂപ്പ്

പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796 (ഒരു ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ആറ്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 79,255 (എഴുപത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി അന്‍പത്തി അഞ്ച്)

വിജയ ശതമാനം-74.21 (എഴുപത്തി നാലേ പോയിന്റ് രണ്ടേ ഒന്ന്)

കഴിഞ്ഞ വര്‍ഷം - 76.11%

റഗുലര്‍ സ്‌കൂള്‍ ഗോയിംഗ്

(സ്‌കൂള്‍ വിഭാഗമനുസരിച്ച്)

സര്‍ക്കാര്‍ സ്‌കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി തൊള്ളായിരത്തി നാല്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,20,027 (ഒരു ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തി ഏഴ്)

വിജയ ശതമാനം- 73.23 (എഴുപത്തി മൂന്നേ പോയിന്റ് രണ്ടേ മൂന്ന്)

കഴിഞ്ഞ വര്‍ഷം - 75.06%

എയിഡഡ് സ്‌കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം 1,82,409 (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാന്നൂറ്റി ഒന്‍പത്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 1,49,863 (ഒരു ലക്ഷത്തി നാല്പത്തി ഒന്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന്)

വിജയ ശതമാനം- 82.16 (എണ്‍പത്തി രണ്ടേ പോയിന്റ് ഒന്നേ ആറ്)

കഴിഞ്ഞ വര്‍ഷം - 82.47%

അണ്‍ എയിഡഡ് സ്‌കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998 (ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 18,218 (പതിനെട്ടായിരത്തി ഇരുന്നൂറ്റി പതിനെട്ട്)

വിജയ ശതമാനം- 75.91 (എഴുപത്തി അഞ്ചേ പോയിന്റ് ഒന്‍പതേ ഒന്ന്)

കഴിഞ്ഞ വര്‍ഷം - 74.51%

സ്‌പെഷ്യല്‍ സ്‌കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 331 (മുന്നൂറ്റി മുപ്പത്തി ഒന്ന്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 286 (ഇരുന്നൂറ്റി എണ്‍പത്തി ആറ്)

വിജയ ശതമാനം- 86.40 (എണ്‍പത്തി ആറേ പോയിന്റ് നാലേ പൂജ്യം)

കഴിഞ്ഞ വര്‍ഷം - 98.54%

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ റഗുലര്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ എണ്ണം- 30,145 (മുപ്പതിനായിരത്തി ഒരു നൂറ്റി നാല്പത്തി അഞ്ച്). കഴിഞ്ഞ വര്‍ഷം - 39,242 (മുപ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി നാല്‍പത്തി രണ്ട്).

9,097 (ഒന്‍പതിനായിരത്തി തൊണ്ണൂറ്റി ഏഴ്) എണ്ണം കുറവ്

ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

ആകെ കുട്ടികള്‍- 1,481 (ആയിരത്തി നാനൂറ്റി എണ്‍പത്തി ഒന്ന്)

ആണ്‍കുട്ടികള്‍-1,051 (ആയിരത്തി അന്‍പത്തി ഒന്ന്)

പെണ്‍കുട്ടികള്‍-430 (നാന്നൂറ്റി മുപ്പത്)

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,048 (ആയിരത്തി നാല്‍പത്തി എട്ട്)

വിജയ ശതമാനം- 70.76 (എഴുപതേ പോയിന്റ് ഏഴേ ആറ്)

കഴിഞ്ഞ വര്‍ഷം - 70.01%

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 72 (ഏഴുപത്തി രണ്ട്)

മറ്റു വിവരങ്ങള്‍

1.വിജയശതമാനം ഏറ്റവും കൂടിയ ജില്ല

എറണാകുളം 83.09%

(എണ്‍പത്തി മൂന്നേ പോയിന്റ് പൂജ്യം ഒന്‍പത്)

2 വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസര്‍കോഡ് 71.09%

(എഴുപത്തി ഒന്നേ പോയിന്റ് പൂജ്യം ഒന്‍പത്)

3 നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 (അന്‍പത്തി ഏഴ്)

സര്‍ക്കാര്‍ സ്‌കൂളുകള്‍ 6 (ആറ്)

എയ്ഡഡ് സ്‌കൂളുകള്‍ 19 (പത്തൊന്‍പത്)

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 22 (ഇരുപത്തി രണ്ട്)

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 10 (പത്ത്)

4 ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം

64,426 (അറുപത്തി നാലായിരത്തി നാന്നൂറ്റി ഇരുപത്തി ആറ്)

5 ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട്

9,440 (ഒമ്പതിനായിരത്തി നാന്നൂറ്റി നാല്പത്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

SCROLL FOR NEXT