ആർ ദർശൻ 
Kerala

'പഠിച്ചത് മുഴുവൻ മറക്കുന്നു'- പരീക്ഷാ ദിനത്തില്‍ പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

കുറിപ്പെഴുതി വച്ച് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി ദർശനീയം വീട്ടിൽ ആർ ദർശൻ (17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷ സംബന്ധിച്ച ഉത്കണ്ഠയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.

പഠിച്ചതെല്ലാം മറന്നു പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ ആരും ഒരു ഘട്ടത്തിലും നിർബന്ധിച്ചിട്ടില്ല. കൂട്ടുകാർ നന്നായി പഠിക്കട്ടെ. ​ഹൃദയം കഠിനമല്ലാത്തതിനാൽ താൻ പോകുന്നു എന്നും കുറിപ്പിൽ പറയുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല വാദനത്തിൽ എ ​ഗ്രേഡ് നേടിയ കലാകാരൻ കൂടിയാണ് ദർശൻ. 10, പ്ലസ് വൺ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.

ഇന്നലെ രാത്രി 11 മണിക്കു പോലും ദർശൻ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഈ സമയത്ത് ആശങ്കകൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

അരിയും വിഷമാകുന്ന ആസുര കാലം

അത്ഭുത മുട്ട! വിയറ്റ്നാമിലെ ഈ മുട്ട കഴിച്ചാൽ നിങ്ങൾക്ക് ഏഴ് വയസു കുറയും!

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

SCROLL FOR NEXT