അനസ് 
Kerala

രണ്ടുദിവസം മുമ്പ് പാലക്കാട്ട് നിന്ന് കാണാതായി, പ്ലസ് ടു വിദ്യാര്‍ഥി തൃശൂരില്‍ മരിച്ചനിലയില്‍; ദുരൂഹത

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. തൃശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് സുഹൃത്തിന്റെ കടയിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥി ആണ് അനസ്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT