PM Manoj, Pinarayi Vijayan 
Kerala

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം. പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും. മനോഹരന്‍ മൊറായിയെ ഒഴിവാക്കി. മുഖ്യമന്ത്രിയായിരിക്കെ പത്തുവര്‍ഷം പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്നു പിഎം മനോജ്. ദേശാഭിമാനിയുടെ മുന്‍ റസിഡന്റ് എഡിറ്ററായിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ, പിആര്‍ഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകള്‍ മകന്റെ സ്ഥാപനത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയര്‍ന്നിരുന്നു. എന്റെ കേരളം, നവകേരളസദസ്സ്, കേരളീയം തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കുനേരേ ആരോപണം ഉയര്‍ന്നത്. കരാറുകള്‍ പലതും മനോജിന്റെ മകന്റെ സ്ഥാപനത്തിനാണ് ലഭിച്ചത്. ഈ ആരോപണം മനോജോ, പാര്‍ട്ടികേന്ദ്രങ്ങളോ നിഷേധിച്ചിരുന്നില്ല.

PM Manoj to return as Press Secretary of Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി

'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്‌കിന്റെ വിമര്‍ശനം

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം