ഫയല്‍ ചിത്രം 
Kerala

പ്രവർത്തകർ കൂട്ടത്തോടെ എത്തും, കൊച്ചിയിലെ പ്രധാന മന്ത്രിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടി 

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടി. റോഡ് ഷോയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് മാറ്റം. നേരത്തെ നിശ്ചയിച്ച 1.2 കിലോമീറ്റർ ദൂരം എന്നതിൽ നിന്നും 1.8 കിലോമീറ്ററാണ് പുതുക്കിയ ദൂരം. ഒരു ലക്ഷത്തോളം ആളുകൾ റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ.

നാളെ പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ കാണും. വൈകുന്നേരം ഏഴ് മണിക്കാണ് കൂടിക്കാഴ്ച. സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്ലാനായ കത്തോലിക്ക സഭ, ക്ലാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽ​ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.

തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാന മന്ത്രി വൈകീട്ട് നാല് മണിക്ക് തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കും. പ്രധാമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ​ഗതാ​ഗത നിയന്ത്രണം.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം