Minister V Sivankutty 
Kerala

സിപിഐ വീണ്ടും ഉടക്കി, ഒടുവില്‍ പിഎം ശ്രീ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത്

കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ വൈകുന്നതിനെതിരെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ വൈകുന്നതിനെതിരെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്.

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പിട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു. കൂടിയാലോചനകള്‍ ഇല്ലാതെയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും ആര്‍എസ്എസ് അജണ്ട ഒളിച്ചുകടത്തുകയാണ് പിഎം ശ്രീയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സിപിഐ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ കടുത്ത നിലപാട് എടുത്തതോടെ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാനുള്ള മന്ത്രിസഭാ തീരുമാനം വന്നിട്ടും കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നതില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ട് ആശങ്കയും അതൃപ്തിയും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രവിദ്യാഭ്യസമന്ത്രിയുമായി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യം വാക്കാല്‍ അറിയിച്ചെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വാക്കാല്‍ അറിയിക്കാന്‍ കഴിയുമോയെന്ന ആശങ്കയും ചിലകേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

ഒപ്പിട്ട ശേഷം കരാറില്‍ നിന്ന് പിന്‍മാറുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടുമോയെന്നതുള്‍പ്പടെ കാത്തിരുന്ന് കാണാം. പിഎം ശ്രീയില്‍ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം രംഗത്തുവന്നിരുന്നു.

PM-SHRI agreement must be cancelled; the State has sent a letter to the Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; ദേഹത്തും കഴുത്തിലും മുറിവുകള്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

ബിഹാറില്‍ കടുത്ത മത്സരമെന്ന് എക്‌സിറ്റ് പോള്‍; ആര്‍ജെഡി വലിയ ഒറ്റകക്ഷി; വോട്ട് വ്യത്യാസം രണ്ട് ശതമാനം മാത്രം

ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയുടെ ചുവന്ന എക്കോ സ്‌പോട്ടും കണ്ടെത്തി, കാര്‍ സൂക്ഷിച്ചിരുന്നത് ഹരിയാനയിലെ ഫാം ഹൗസില്‍

സിവിൽ സർവീസ് അഭിമുഖത്തിന് സൗജന്യ പരീശീലനം ഒപ്പം യാത്രാ ചെലവും താമസവും

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം, കുത്തിപ്പരിക്കേല്‍പ്പിച്ചു; അക്രമിയെ ഡ്രോണ്‍ കാമറ പിന്തുടര്‍ന്നത് രണ്ട് കിലോമീറ്റര്‍

SCROLL FOR NEXT