PMA Salam 
Kerala

'രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്'; രണ്ടത്താണിയെ പരിഹസിച്ച് പിഎംഎ സലാം

തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ലെന്ന് പിഎംഎ സലാം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരഹസിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തിരൂരങ്ങാടി സീറ്റില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ലെന്ന് പിഎംഎ സലാം പറഞ്ഞു.

'തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ല. ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനോ കോണ്‍ഗ്രസ് പ്രവര്‍ത്തകനോ യുഡിഎഫ് പ്രവര്‍ത്തകനോ ഒരു പരാതിയും ഇല്ല. ഒരുപ്രശ്‌നവും ആര് ഉണ്ടാക്കിയിട്ടില്ല. തിരൂരങ്ങാടി സീറ്റില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്.' - പിഎംഎ സലാം പറഞ്ഞു.

നേരത്തെയും പിഎംഎ സലാം രണ്ടത്താണിക്കെതിരെ രംഗത്തെത്തിയിരുന്നു. ചില മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ക്ക് ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരും. താല്കാലികമായ വികാരപ്രകടനമായി മാത്രമേ അതിനെയെല്ലാം കാണുന്നുള്ളൂ. ഒരു പ്രശ്നവും ഉണ്ടാകില്ല. അവരെല്ലാം പാര്‍ട്ടിയുടെ അടിയുറച്ച അണികളാണ്. എപ്പോഴും അവര്‍ ലീഗിനൊപ്പം ഉണ്ടാകും. ലീഗിന്റെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി അവര്‍ കര്‍മരംഗത്തുണ്ടാകും. പെട്ടെന്നുള്ള വികാരപ്രകടനത്തില്‍ ചിലതൊക്കെ അബദ്ധത്തില്‍ പറഞ്ഞു പോയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

PMA Salam Against Abdurahiman Randathani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍