PMA Salam 
Kerala

INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്; സലാമിന്റെ പ്രതികരണം സമകാലിക മലയാളത്തോട്

Author : ലക്ഷ്മി ആതിര

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, മുസ്ലിം ലീഗിന്റെ നിലപാട് കൂടുതൽ വ്യക്തതയോടെ തുറന്നുപറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വി ഡി സതീശന് അനുകൂലമായ നിലപാട് ലീഗ് നേതാക്കൾ എഐസിസി നിരീക്ഷകരോട് പങ്കുവെച്ചെ സാഹചര്യത്തിൽ, കോൺഗ്രസിലെ ചില നേതാക്കളുടെ ലീഗ് വിമർശനങ്ങൾക്ക് “കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ” എന്നായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം. സമകാലിക മലയാളത്തിന് നൽകിയാണ് അഭിമുഖത്തിൽ മന്ത്രി സ്ഥാനങ്ങൾ മുതൽ മുന്നണി രാഷ്ട്രീയത്തിലെ ലീഗിന്റെ സ്വാധീനം വരെ വിവിധ വിഷയങ്ങളിൽ അദ്ദേഹം മനസുതുറക്കുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ സണ്ണി ജോസഫിനെതിരെ എം.എസ്.എഫിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുണ്ടായിരുന്നല്ലോ? അതോടൊപ്പം തന്നെ വി ഡി സതീശന് വലിയ രീതിയിലുള്ള സ്വീകരണവും ഒരുക്കിയിരുന്നു. ഇത് പാർട്ടിയുടെ അറിവോടെയായിരുന്നോ?

ഒരിക്കലും അല്ല. ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല.

എംഎസ്എഫിന്റെ ഈ പ്രവർത്തിയിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജിലെ കെ എസ് യു യൂണിറ്റ് സാദിഖ് അലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നല്ലോ?

ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല

എഐസിസി നിരീക്ഷകരോട് വി ഡി സതീശനെ പിന്തുണച്ചാണ് ലീഗ് നേതാക്കൾ സംസാരിച്ചതെന്ന് അറിയാൻ കഴിഞ്ഞു. ഹൈക്കമാൻഡിൽ നിന്ന് മറ്റൊരു തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ ലീഗ് എങ്ങനെയായിരിക്കും പ്രതികരിക്കുക?

തീരുമാനം വന്ന ഉടൻ തന്നെ ലീഗിന്റെ ഉന്നതാധികാര യോഗം ചേരുന്നതായിരിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലീഗിന്റെ നിലപാട് വ്യക്തമാക്കും.

22 സീറ്റ് ജയിച്ചിട്ടും കഴിഞ്ഞ കാലങ്ങളിലെ പോലെ മുസ്ലിം ലീഗിന് യുഡിഎഫിൽ ഇത്തവണ സ്വാധീനം ഉണ്ടാകില്ലെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്?

യുഡിഎഫ് രൂപീകരിച്ചതുമുതൽ ലീഗ് അതിന്റെ ഭാഗമാണ്. അപ്പോൾ യുഡിഎഫിനെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഞങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ശക്തി അടുത്ത അഞ്ച് വർഷത്തിൽ കാണാൻ കഴിയും.

കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായതുകൊണ്ടാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വരുന്നതെന്ന് കേൾക്കുന്നു. മാത്യു കുഴൽനാടൻ അടക്കമുള്ള നേതാക്കൾ ലീഗിനെ വിമർശിക്കുന്നത് അതുകൊണ്ടാണോ?

കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ.

നിലവിൽ ലീഗിനുള്ള അഞ്ച് മന്ത്രി സ്ഥാനങ്ങൾ അങ്ങനെ തന്നെ തുടരുമോ? കോൺഗ്രസ് അതിൽ എന്തെങ്കിലും തരത്തിലുള്ള വിലപേശലുമായി വന്നാൽ ലീഗിന്റെ പ്രതികരണം എന്താകും?

നിലവിൽ ഈ കാര്യങ്ങളിൽ ഒന്നും ചർച്ച ഉണ്ടായിട്ടില്ല. കോൺഗ്രസ് അത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അപ്പോൾ ലീഗിന് കൃത്യമായ മറുപടി ഉണ്ടാകും. ഞങ്ങൾക്ക് 22 സീറ്റുകളുണ്ട്. അതിനനുസരിച്ചുള്ള പ്രാതിനിധ്യം ഞങ്ങൾക്ക് ഉണ്ടാകണം.

English Summary: Let Congress rule alone and prove, PMA Salam, Muslim League general secretary opens up on the ongoing political developments in an exclusive chat with Samakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

പുതിയ അവസരങ്ങൾ ലഭിക്കും,തടസ്സങ്ങൾ മാറും

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം