ജോൺ പോൾ 
Kerala

ന്യുമോണിയ; യുകെ മലയാളിയായ ഒൻപതുകാരൻ മരിച്ചു

കോട്ടയം നീണ്ടൂർ സ്വദേശികളാണ് ജോൺ പോളിന്റെ മാതാപിതാക്കൾ. ഓ​ഗസ്റ്റ് ആറിനാണ് കുട്ടി മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: യുകെയിൽ മലയാളിയായ ഒൻപത് വയസുകാരൻ ന്യുമോണിയ ബാധിച്ചു മരിച്ചു. മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഷാജി കല്ലടാന്തിയിൽ, പ്രിനി ദമ്പതികളുടെ മകൻ ജോൺ പോൾ കല്ലടാന്തിയിൽ ആണ് മരിച്ചത്. ചകിത്സയിലിരിക്കെയാണ് മരണം. 

കോട്ടയം നീണ്ടൂർ സ്വദേശികളാണ് ജോൺ പോളിന്റെ മാതാപിതാക്കൾ. ഓ​ഗസ്റ്റ് ആറിനാണ് കുട്ടി മരിച്ചത്. ലോക യുവജന സം​ഗമത്തിൽ പങ്കെടുക്കാൻ പോർച്ചു​ഗലിൽ പോയ ജോൺ പോളിന്റെ സഹോദരൻമാരിൽ ഒരാൾ തിരിച്ചു വന്നില്ല. കഴിഞ്ഞ ദിവസമാണ് സഹോദരൻ തിരിച്ചെത്തിയത്. ഇതിനാലാണ് മരണ വിവരം പുറത്തു വിടാതിരുന്നത്. 

റയാൻ, റൂബൻ, റിയോൺ, പരേതയായ ഇസബെൽ എന്നിവരാണ് ജോൺ പോളിന്റെ സഹോദരങ്ങൾ. 2020ൽ പത്താം വയസിലാണ് ഇസബെൽ മരിച്ചത്. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഈ മാസം 18നു രാവിലെ പത്ത് മണിക്കു വിഥിൻഷോ സെന്റ് ആന്റണീസ് കാത്തോലിക് ചർച്ചിൽ വച്ച് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT