POCSO accused's bravery at Kannur District Hospital Screen grab
Kerala

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോക്‌സോ പ്രതിയുടെ പരാക്രമം; ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു-വിഡിയോ

തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പട്ടാപകല്‍ പരാക്രമം നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിച്ച പോക്‌സോ കേസ് പ്രതി പൊലീസിന്റെ മുന്നില്‍ വെച്ച് ജില്ലാ ആരുപത്രി ട്രോമ കെയര്‍ യൂണിറ്റിന്റെ ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പട്ടാപകല്‍ പരാക്രമം നടത്തിയത്.

വളപട്ടണം പൊലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ കാബിനിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

മുമ്പ് ഇയാള്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പും അടിച്ചു തകര്‍ത്തിരുന്നു. ജില്ലാ ആശുപത്രിയില്‍ പരാക്രമം നടത്തിയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി.

POCSO accused's bravery at Kannur District Hospital; Cabin windows smashed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

കുട്ടികളെ പൂട്ടിയിട്ട്, ​ഗ്യാസ് തുറന്നുവിട്ട് വീട് കത്തിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; പൊളിച്ച് പൊലീസും ഫയർഫോഴ്സും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

വേനല്‍ ചൂടിന് ആശ്വാസം; മൂന്ന് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും