രാമൻ 
Kerala

17കാരിയെ വിവാഹം ചെയ്‌തു പീഡിപ്പിച്ചു, ഒളിവിലായിരുന്ന 45കാരൻ രണ്ട് മാസത്തിന് ശേഷം പിടിയിൽ

ഇടമലക്കുടിയിലെ ആദ്യ പോക്‌സോ കേസ്, പ്രതി അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന 45കാരൻ അറസ്റ്റിൽ. 
ഇടമലക്കുടി സ്വദേശി ടി രാമൻ (45)നെ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ജനുവരി പകുതിയോടെയായിരുന്നു 17കാരിയുമായിട്ടുള്ള ഇയാളുടെ വിവാഹം. ഇയാൾക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ പൊലീസ് പോക്‌സോ കേസെടുത്തെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു.

ഇയാൾ കുടിയിലേക്ക് തിരികെയെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന്  
നടത്തിയ രഹസ്യ നീക്കത്തിൽ പുലർച്ചെ മൂന്നിന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം  കേസെടുത്തതിന് ശേഷം ഇയാൾ പലതവണ കുടിയിൽ വന്നു പോയിരുന്നു.

എന്നാൽ വിവരമറിഞ്ഞ് പൊലീസ് രാജമല പെട്ടിമുടിയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് എത്തുമ്പോഴേക്കും ഇയാൾ വനത്തിനുള്ളിലേക്ക് കടക്കും. ദേവികുളം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇടമലക്കുടിയിലെ ആദ്യ പോക്സോ കേസാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT