പ്രതീകാത്മക ചിത്രം 
Kerala

ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചു; പോക്‌സോ കേസ് പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്റെ പല്ല് പോയി

പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയേറ്റാണ് പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  ഇടുക്കി തൊടുപുഴയില്‍ പൊലീസുകാരന് നേരെ പോക്‌സോ കേസ് പ്രതിയുടെ ആക്രമണം. ഭക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ കൈവിലങ് അഴിച്ചപ്പോഴാണ്  ആക്രമണം ഉണ്ടായത്. പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയേറ്റാണ് പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്.

ഇന്നലെ വൈകീട്ടാണ് പോക്‌സോ കേസില്‍ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഭക്ഷണം വാങ്ങി നല്‍കുന്നതിനായി ഒരു ഹോട്ടലിന് സമീപം വാഹനം നിര്‍ത്തി. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് ഓടിരക്ഷപ്പെടാന്‍ വേണ്ടി പൊലീസുകാരന്റെ മുഖത്തടിച്ചത്. പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായി. വാഹനത്തിലുണ്ടായിരുന്ന് മറ്റ് പൊലീസുകാര്‍ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പരിക്കേറ്റ പൊലീസുകാരനെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസില്‍ അഭിജിത്തിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT