പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍ 
Kerala

ഓടുന്ന ബസില്‍ 17കാരന് നേരെ ലൈംഗികാതിക്രമം;  വീഡിയോ പകര്‍ത്തി; പോക്‌സോ കേസ് 

വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും കൊടുമണ്‍ പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഓടുന്ന ബസില്‍ പതിനേഴുകാരന് നേരെ ലൈംഗിക പീഡനമെന്ന് പരാതി. അടൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെയാണ് 17-കാരന് നേരേ മധ്യവയസ്‌കന്‍ അതിക്രമം കാട്ടിയത്. സംഭവത്തില്‍ വീഡിയോദൃശ്യങ്ങള്‍ സഹിതം 17-കാരന്‍ പരാതി നല്‍കി. പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും കൊടുമണ്‍ പൊലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബസിലെ ഏറ്റവും പിന്‍നിരയിലെ സീറ്റിലാണ് കുട്ടി ഇരുന്നിരുന്നത്. യാത്രയ്ക്കിടെ മധ്യവയസ്‌കനായ ഒരാള്‍ കുട്ടിയുടെ അടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും സ്വകാര്യഭാഗത്തേക്ക് കൈകടത്താന്‍ ശ്രമിച്ചെന്നുമാണ് ആണ്‍കുട്ടിയുടെ പരാതി.

മധ്യവയസ്‌കന്റെ അതിക്രമം 17-കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് കുട്ടി ബഹളംവെയ്ക്കുകയും ബസ്  പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മധ്യവയ്സകന്‍ ഇതിനിടെ ബസില്‍നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT