POCSO case victim commits suicide in Wayanad 
Kerala

വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി

കടുത്ത മാനസിക സമ്മര്‍ദമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: വയനാട്ടില്‍ പോക്‌സോ കേസ് ഇര ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെയും അയല്‍വാസിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. 2024 മുതല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ മാസം 10നാണ് വിഷയം സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചത്. പിന്നാലെ പോക്‌സോ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയ്ക്ക് മതിയായ സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും അക്ഷേപമുണ്ട്.

കുട്ടിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ മാറ്റാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

POCSO case victim commits suicide in Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഡിവിഷൻ വിഭജനം ഏകപക്ഷീയം; കേരളത്തിന്റെ വികസനത്തെ തകർക്കും; ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുഖ്യമന്ത്രി

തിരുവോണത്തിന് അട ഉണ്ടാക്കാറുണ്ടോ?, ഇതിന്റെ വിശ്വാസപരമായ പ്രാധാന്യം അറിയാം; ശർക്കര എന്തിന്റെ പ്രതീകം?

'പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ; രാത്രിയിലെ നീക്കം വാക്കുലംഘനം': വികെ ശ്രീകണ്ഠൻ എംപി

പാലത്തായി കേസ്: 'അധ്യാപകരും കുട്ടികളും അറിയാതെ സംഭവം നടക്കില്ലെന്ന വാദം തള്ളിക്കളയാനാവില്ല'; ഹൈക്കോടതി നിരീക്ഷണം

വെറും 15 മാസത്തില്‍ താഴെ, 42,000 രൂപ പലിശ വരുമാനം; അറിയാം പൊതുമേഖല ബാങ്കുകളിലെ സ്‌പെഷ്യല്‍ എഫ്ഡി സ്‌കീമുകള്‍