കൊച്ചി: കവി എൻകെ ദേശം അന്തരിച്ചു. 87 വയസായിരുന്നു. രാത്രി പത്തരയോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൽഐസി റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്നു 3ന് അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ.
സംസ്കൃത വ്യാകരണവും ഭാഷാശുദ്ധിയും അടയാളമാക്കിയ കവിയാണ്. എൻ. കുട്ടിക്കൃഷ്ണപിള്ള എന്നാണ് യഥാർത്ഥ പേര്. അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികൾ, മുദ്ര, ഗീതാഞ്ജലി (വിവർത്തനം), ദേശികം (സമ്പൂർണ കവിതാ സമാഹാരം) എന്നിവയാണു കൃതികൾ.
ഉല്ലേഖത്തിന് 1982-ൽ ആദ്യ ഇടശ്ശേരി അവാർഡ് ലഭിച്ചു. ഓടക്കുഴൽ പുരസ്കാരം, സഹോദരൻ അയ്യപ്പൻ പുരസ്കാരം, വെണ്ണിക്കുളം അവാർഡ്, നാലപ്പാടൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീലാവതിയമ്മ. കോതകുളങ്ങര അമ്പാട്ട് സരോവരം കുടുംബാംഗമാണ്. മക്കൾ: ബിജു കെ. (സിവിൽ സപ്ലൈസ് വകുപ്പ്, എറണാകുളം), ബാലു കെ. (മുൻസിഫ് കോടതി, എറണാകുളം), അപർണ്ണ കെ. പിള്ള.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates