പ്രതീകാത്മക ചിത്രം 
Kerala

ലഹരി പാര്‍ട്ടി അറിഞ്ഞ് പൊലീസ് എത്തി; ഫ്‌ലാറ്റിന്റെ എട്ടാംനിലയില്‍ നിന്ന് ചാടി യുവാവ്; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ലഹരി പാര്‍ട്ടി അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് ഫ്‌ലാറ്റിലെ എട്ടാംനിലയില്‍ നിന്ന് ചാടി യുവാവ്. പതിനഞ്ച് നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് യുവാവ് ചാടിയത്. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരിക്കേറ്റു.


യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെര്‍വിന്‍, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീന്‍, അനീഷ് അനി, കായംകുളം സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ 5 പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു. ഇവരില്‍നിന്ന് എംഡിഎംഎ, ഹഷിഷ് ഓയില്‍ എന്നിവ കണ്ടെടുത്തു. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT