അപകടത്തിൽ തകർന്ന കാർ/ ടെലിവിഷൻ ദൃശ്യം 
Kerala

സെൻട്രൽ ജയിലിൽ നിന്നു പ്രതികളുമായി വന്ന പൊലീസ് ബസ് ഇന്നോവയുമായി കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

മലപ്പുറം എആർ ക്യാമ്പിൽ നിന്നു പ്രതികളുമായി കണ്ണൂർ സെൻട്രൽ ജയിലിൽ പോയി തിരിച്ചു വരുമ്പോഴാണ് പൊലീസ് ബസ് അപകടത്തിൽപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കണ്ണൂർ സെൻട്രൽ ജയലിൽ നിന്നു പ്രതികളുമായി വന്ന പൊലീസ് ബസ് അപകടത്തിൽപ്പെട്ടു. കൊയിലാണ്ടിയിൽ വച്ച് പൊലീസ് ബസും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3.30നു കൊയിലാണ്ടി ദേശീയ പാതയിൽ കൃഷ്ണ തിയേറ്ററിനു സമീപത്താണ് അപകടമുണ്ടായത്. 

മലപ്പുറം എആർ ക്യാമ്പിൽ നിന്നു പ്രതികളുമായി കണ്ണൂർ സെൻട്രൽ ജയിലിൽ പോയി തിരിച്ചു വരുമ്പോഴാണ് പൊലീസ് ബസ് അപകടത്തിൽപ്പെട്ടത്. ഇന്നോവ കാർ വടകര ഭാ​ഗത്തേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. 

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിലെ ഡ്രൈവർ വണ്ടിയിൽ കുടുങ്ങിക്കിടന്നു. ഇയാളെ അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കട്ടർ ഉപയോ​ഗിച്ചാണ് കാറിൽ നിന്നു പുറത്തെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT