തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, ഫയല്‍ ചിത്രം 
Kerala

കുപ്പിച്ചില്ലുകാട്ടി ഭീഷണി; റെയില്‍വേ സ്റ്റേഷനില്‍ നിന്നു കടന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി

പുതുക്കാട് ജങ്ഷനില്‍നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ചൈല്‍ഡ് ലൈന്‍ ഓഫിസിലും കുപ്പിച്ചില്ലുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയുമായി കടന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. പുതുക്കാട് ജങ്ഷനില്‍നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. 

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഛത്തീസ്ഗഡില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ഒന്നിച്ചു തൃശൂര്‍ സ്‌റ്റേഷനിലെത്തിയതാണ് ഇരുപതുകാരനും പതിനാറുകാരിയും. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്നാണ് വിവരം.

സ്‌റ്റേഷനില്‍ ഏറെ നേരമായി കറങ്ങുന്നതു പുലര്‍ച്ചെ 4 മണിയോടെ ലോക്കോ പൈലറ്റുമാരിലൊരാളുടെ ശ്രദ്ധയില്‍പ്പെടുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി. രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായി. തുടര്‍ന്നു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കാന്‍ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
 
കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കിടന്നിരുന്ന ബീയര്‍ കുപ്പി പൊട്ടിച്ചു നീളമുള്ള ചില്ല് കടലാസില്‍ പൊതിഞ്ഞ് ഇയാള്‍ ജീവനക്കാര്‍ക്കു വധഭീഷണി മുഴക്കി. എല്ലാവരും ഭയന്നുനില്‍ക്കെ യുവാവ് പെണ്‍കുട്ടിയെയും കൂട്ടി പ്ലാറ്റ്‌ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുകയായിരുന്നു. യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയതോടെ യുവാവ് മറുവശത്തുകൂടി ട്രാക്കിലിറങ്ങി മറ്റൊരു ട്രെയിനിനുള്ളിലൂടെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. ചുമട്ടു തൊഴിലാളികളിലൊരാള്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചില്ലു വച്ചു ഭീഷണി മുഴക്കി. പിന്നാലെ സ്‌റ്റേഷനു പുറത്തേക്കു പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍പിഎഫ് പോസ്റ്റ് കമാന്‍ഡര്‍ അജയ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT