പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനം 
Kerala

രണ്ടു വര്‍ഷം മുന്‍പ് കാണാതായ 14കാരിയെ കണ്ടെത്തി, നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയില്‍; യുവാവിനായി തെരച്ചില്‍ 

കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം  കണ്ടെത്തിയത്. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറഞ്ഞു. 

2019ല്‍ കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളില്‍ ചിലരുടെ അറിവോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീട് വിട്ടിറങ്ങിയത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിക്ക് 14 വയസ്സുള്ളപ്പോഴാണ് വീട് വിട്ടിറങ്ങിയത്. മധുരയില്‍ ഭാര്യഭര്‍ത്താക്കന്മാരായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭര്‍ത്താവിന് വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് ഗുരുതര കുറ്റകൃത്യമാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് വിലയിരുത്തല്‍. രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടിയെ കണ്ടെത്താന്‍ ആദ്യം ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ