സ്വര്‍ണമാല മോഷ്ടിക്കുന്ന ദൃശ്യം  
Kerala

മോതിരം വാങ്ങാനെത്തി, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാല കവര്‍ന്നു, യുവതി സിസിടിവിയില്‍ കുടുങ്ങി - വിഡിയോ

മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ഈ മാസം 12 നാണ് മോഷണം നടന്നത്.

സമകാലിക മലയാളം ഡെസ്ക്

മാഹി: മാഹിയിലെ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ പൊലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷയാണ് മാഹി പൊലീസിന്റെ പിടിയിലായത്.

മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ഈ മാസം 12 നാണ് മോഷണം നടന്നത്. ദൃശ്യങ്ങള്‍ സിസിസിവി കാമറയില്‍ പതിഞ്ഞിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌നടത്തിയ അന്വേഷണത്തിനൊടുവില്‍ അഴിയൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ കുഞ്ഞിപ്പളളിയിലെ ജ്വല്ലറിയില്‍ വിറ്റ കളവ് മുതലും കണ്ടെടുത്തു.

മാഹി സിഐ പിഎ അനില്‍കുമാര്‍, എസ്‌ഐ. ജയശങ്കര്‍ , ക്രൈം സ്‌ക്വാഡിലെ വളവില്‍ സുരേഷ്, എഎസ് ഐ സിവി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Police have arrested a woman who stole a gold necklace from a jewelry store in Mahe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT