പിണറായി വിജയന്റെ പാണ്ട്യാല മുക്കിലുള്ള വീടിന് മുന്നിലെ പൊലീസ് കാവല്‍ 
Kerala

പിണറായി വിജയന്റെ വീടിന് മുന്നില്‍ 'ജീപ്പ് സ്‌റ്റേഷന്‍'; പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പാണ്ട്യാല മുക്കിലുള്ള വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കവുമായി ആഭ്യന്തര വകുപ്പ്. ഇതുസംബന്ധിച്ചു കണ്ണൂരിലെ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് അടിയന്തിരറിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി മാറിയിട്ടും പൊലീസുകാര്‍ കാവല്‍ തുടരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

പിണറായിയുടെ വീടിന് സിസിടിവി കാമറ സുരക്ഷ പൊലിസ് നേരത്തെ ഏര്‍പ്പെടുത്തിയുന്നു ഏകദേശം 500 മീറ്റര്‍ മാത്രമേ പിണറായിയുടെ വീടും പിണറായി പൊലിസ് സ്റ്റേഷനും മാത്രമേയുള്ളൂ.കഴിഞ്ഞ 10 വര്‍ഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവല്‍ തുടരുകയായിരുന്നു ഇവര്‍.

കഴിഞ്ഞപത്ത് വര്‍ഷമായി വീടിന് മുന്നില്‍ ഒരു ജീപ്പും മൂന്ന് പൊലീസുകാരുമാണ് കാവല്‍ നിന്നിരുന്നത്. വെയിലത്തും മഴയത്തും വീടിന് മുന്നിലും ജീപ്പിലുമായിട്ടാണ് പൊലീസുകാര്‍ ഡ്യൂട്ടി എടുക്കുന്നത്. റോഡരികില്‍ പൊലിസ് ജീപ്പ് നിര്‍ത്തിയിടുന്നത് മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടാണ്. പിണറായി വിജയന്റെ വീട്ടില്‍ റെസിഡെന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഈ ദുരവസ്ഥ പൊലീസുകാരുടെ സംഘടനയിലും ചര്‍ച്ചയായിരുന്നു. ഇവര്‍ക്ക് ശുചിമുറി സൗകര്യം പോലുമില്ല. തൊട്ടടുത്ത ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ശൗചാലയമാണ് ഇവര്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

വേങ്ങാട് പഞ്ചായത്തിലാണ് പിണറായിയുടെ വീട് സ്ഥിതിചെയ്യുന്നത്. പാര്‍ട്ടി ഗ്രാമമായ പാണ്ട്യാലമുക്കിലാണ് വീട് സ്ഥിതിചെയ്യുന്നത്. പിണറായി സിപിഎം സംസ്ഥാനസെക്രട്ടറിയായ വേളയാണ് പഴയ വീട് പൊളിച്ചു മാറ്റി പുതിയ വീട് നിര്‍മ്മിച്ചത് ഇതിനു ശേഷം വീടിനോട് അനുബന്ധിച്ചു. അംഗരക്ഷകര്‍ക്ക് താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സും നിര്‍മ്മിച്ചിട്ടുണ്ട്. നിര്‍മ്മാണ വേളയില്‍ തന്നെ ഏറെ വിവാദമായിരുന്നു പിണറായിയുടെ വീട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് വിവി . ഐ പി ക്കുള്ള സെഡ് കാറ്റഗറി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ നേതാവിനുള്ള വൈകാറ്റഗറി മാത്രമാണ് ഇപ്പോള്‍ പിണറായിക്കുള്ളത്. പിണറായി പാണ്ട്യാല മുക്കിലുള്ള വീടിന് പൊലിസ് സുരക്ഷ പ്രതിപക്ഷ നേതാവ് പിണറായില്‍ എത്തുമ്പോള്‍ മാത്രമേ ഇനി ലഭിക്കാന്‍ സാധ്യതയുള്ളു.

The police jeep station at the residence of former Chief Minister Pinarayi Vijayan in Kannur will be removed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

എബോളയില്‍ കേരളത്തിലും ജാഗ്രത, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

''ഞാനുമൊരു കോക്രോച്ച്' വെറുമൊരു വാചകം അല്ല, നിശബ്ദരാകാന്‍ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണ്'

ബിഗ് ടിക്കറ്റില്‍ ഇത്തവണ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം

SCROLL FOR NEXT