ഫയല്‍ ചിത്രം 
Kerala

ഊതിയാൽ ഇനി ബീപ് മാത്രമല്ല, നിങ്ങളുടെ മുഖവും വരും; മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പുതിയ പണി വരുന്നുണ്ട്

ക്യാമറയും പ്രിന്ററും കളർ ടച്ച് സ്ക്രീനുമുള്ള ബ്രീത്ത് അനലൈസറുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മദ്യപിച്ചു വാഹനമോടിക്കുന്നവരെ കുടുക്കാൻ പുതുപുത്തൻ ബ്രീത്ത് അനലൈസറുകൾ കൊണ്ടുവരാൻ പൊലീസ്. ഒന്നു ഊതിയാൽ ഇനി വരിക ബീപ് ശബ്ദം മാത്രമല്ല, നിങ്ങളുടെ ചിത്രവും മുഴുവൻ വിവരങ്ങളുമായിരിക്കും. ക്യാമറയും പ്രിന്ററും കളർ ടച്ച് സ്ക്രീനുമുള്ള ബ്രീത്ത് അനലൈസറുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് വകുപ്പ്. 

നാല് മെ​ഗാപിക്സൽ ശേഷിയുള്ള വൈഡ് ആം​ഗിൾ കാമറയുള്ള ബ്രീത്ത് അനലൈസറുകൾക്കുള്ള ടെൻഡർ നടപടികൾ പുരോ​ഗമിക്കുകയാണ്. പുതിയ ഉപകരണങ്ങൾ വരുന്നതോടെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ്, ടെസ്റ്റ് നടത്തിയ തിയതി, സമയം, സ്ഥലം, പേര്, ഡ്രൈവിങ് ലൈസൻസ് നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ ഓഫിസറുടെ പേര്, ഓഫിസറുടേയും ഡ്രൈവറുടേയും ഒപ്പ് എന്നിവയടങ്ങിയ രസീത് ലഭിക്കും. 

രസീതിന്റെ അടിസ്ഥാനത്തിൽ നേരിട്ടോ ഓൺലൈനായിട്ടോ 15 ദിവസത്തിനുള്ളിൽ പിഴയടക്കാം. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങൾ ബ്രീത്ത് അനലൈസറിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കാം. പിന്നീട് ഇത് കമ്പ്യൂട്ടറിലേക്ക് മാറ്റാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT