ആന്റോ അഗസ്റ്റിന്‍ - വിഡി സതീശന്‍ 
Kerala

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകള്‍ കണ്ടെടുക്കണമെന്നും ഡിജിപിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയില്‍ പൊലീസ് കേസ് എടുക്കും. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് ആന്റോ അഗസ്റ്റിന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങളുന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വിഡി സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തി മാനഹാനി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകള്‍ കണ്ടെടുക്കണമെന്നും ഡിജിപിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ആന്റോ അഗസ്റ്റിന്‍ ഒരു ചടങ്ങില്‍വച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ രണ്ട് യുവാക്കള്‍ കൊണ്ടുവന്നുവെന്നും കോടികള്‍ വിലമതിക്കുന്ന വാര്‍ത്തയായിരുന്നു അതെന്നുമായിരുന്നു ആന്റോയുടെ പരാമര്‍ശം. വിഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും തന്റെ കൈയില്‍ മറുപടിയില്ലെന്ന് ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. 'മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്? എങ്ങനെയാണ് വാര്‍ത്ത ചെയ്യുന്നത്? കോണ്‍ഗ്രസില്‍ നിങ്ങളെ ആരെല്ലാം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങള്‍ക്ക് ഞങ്ങളുടെ കൈയില്‍ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ ഈ നാടകത്തിന്റെ ആവശ്യമില്ല'- എന്നായിരുന്നു ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Police to register a case over forged document claiming CM remarried

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്

ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം; ഉത്തരവിറക്കി സിബിഎസ്ഇ

'പിണറായിയുടെ കാലത്തെ അതേരീതി; സതീശനില്‍ അല്‍പമെങ്കിലും മാറ്റം പ്രതീക്ഷിച്ചു'; ദുരനുഭവം വിവരിച്ച് ജെ ദേവിക