രാഹുല്‍ മാങ്കൂട്ടത്തില്‍ 
Kerala

'പരാതി ഗൗരവമുള്ളത്'; യുവതിയുടെ മൊഴിയെടുക്കും; രാഹുലിനെതിരെ വീണ്ടും ബലാത്സംഗക്കേസ് എടുക്കാന്‍ പൊലീസ്

ബംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. ബംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. ഇന്നലെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. രാഹുലിന്റെ ജാമ്യപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും.

നേരത്തേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവിലാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുമ്പോഴാണ് ഇന്നലെ ബംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി പരാതിയുമായി രംഗത്തെത്തിയത്. ലഭിച്ച ഇ-മെയില്‍ കെപിസിസി പൊലീസിനു കൈമാറിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പുതിയ പരാതി.

Police to register another rape case against Palakkad MLA Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 350 ഒഴിവുകൾ, ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ, മാർക്കറ്റിങ് ഓഫീസർ

വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടത് കറുത്ത കാര്‍ അല്ല; എളമക്കര വാഹനാപകടത്തില്‍ ട്വിസ്റ്റ്

'ഗീതയും ഖുറാനും വായിക്കാതെ അസഭ്യം പറയുന്നു'; റഹ്മാനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി മോദിയുടെ വിഡിയോ പങ്കുവച്ച് മകന്‍; പ്രതിരോധിച്ച് മക്കള്‍

SCROLL FOR NEXT