പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി പ്രതീകാത്മക ചിത്രം
Kerala

പൂപ്പാറ കൂട്ടബലാത്സം​ഗം: ശിക്ഷ ഇന്ന് വിധിക്കും

മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കേസിൽ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രായപൂർത്തിയായ നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. തെളിവുകളുടെ അഭാവത്തിൽ ഒരാളെ കോടതി വെറുതെ വിട്ടു.

2022 മെയ്‌ 29നാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.

സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് മുൻപും കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ

ഇനി വടക്കന്‍ കേരളത്തില്‍ ട്രെയിനുകള്‍ കുതിക്കും; വരുന്നു 150 കിലോമീറ്റര്‍ സുരക്ഷാ വേലി

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

ടിജി മോഹൻദാസ് അറസ്റ്റിൽ, പേരുമാറ്റ ബിൽ ഇന്ന് പാർലമെന്റിൽ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ