പ്രതീകാത്മക ചിത്രം 
Kerala

തേയിലത്തോട്ടത്തിൽ 15കാരി ബലാത്സം​ഗത്തിന് ഇരയായ സംഭവം; തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട‌ രണ്ട് പേർ കൂടി പിടിയിൽ

കേസിൽ നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ 15 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട‌വരെയാണ് ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും. ഞായറാഴ്ച വൈകീട്ട് സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് 

കേസിൽ നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

പശ്ചിമ ബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നു സുഹൃത്ത് മദ്യം വാങ്ങി. 

തുടർന്ന് ഇരുവരും എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

15കാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. 

പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവ സ്‌ഥലത്ത് ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ

ഇനി വടക്കന്‍ കേരളത്തില്‍ ട്രെയിനുകള്‍ കുതിക്കും; വരുന്നു 150 കിലോമീറ്റര്‍ സുരക്ഷാ വേലി

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

ടിജി മോഹൻദാസ് അറസ്റ്റിൽ, പേരുമാറ്റ ബിൽ ഇന്ന് പാർലമെന്റിൽ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ