അനന്യ കുമാരി അലക്‌സ് / ഫെയ്സ്ബുക്ക് 
Kerala

അനന്യയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്കരിച്ചു

അനന്യയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്കരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാൻസ്ജെൻഡർ അനന്യ കുമാരിയെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണു മൃതദേഹ പരിശോധന നടത്തിയത്. മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ചു.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന സുഹൃത്തുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. കളമശേരി പൊലീസാണു കേസെടുത്തത്. 

ഇവർക്ക് ഒരു വർഷം മുൻപു സ്വകാര്യ ആശുപത്രിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിത്സാ രേഖകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ശേഖരിച്ച ചികിത്സാ രേഖകൾ പൊലീസ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കു കൈമാറിയിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിനു ശേഷം പൊതുദർശനത്തിനു ആലുവയിലെ വീട്ടിലെത്തിച്ച അനന്യയ്ക്കു സുഹൃത്തുക്കൾ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം 12 മണിയോടെയാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT