G Sukumaran Nair, Poster 
Kerala

'ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ'; സുകുമാരന്‍ നായര്‍ക്കെതിരെ പോസ്റ്റര്‍

സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും ബാനറില്‍ വ്യക്തമാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരന്‍ നായര്‍ മാറിയെന്ന് പോസ്റ്ററില്‍ പറയുന്നു.

സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. പത്തനംതിട്ട വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം 115 നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ബാഹുബലി ചിത്രവും പോസ്റ്ററിലുണ്ട്.

ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിശ്വാസമാണ്. കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്യുന്നില്ല. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.

Banner against NSS General Secretary G Sukumaran Nair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

'ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിം ലീഗിന് പ്രതിനിധികള്‍'; കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പരാതി

മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് ശിവന്‍കുട്ടി; '1500 കോടി നല്‍കാത്തതിന്റെ കാരണം പറയുമല്ലോ?'

മോദിയും രാഹുലും കേരളത്തില്‍; രണ്ട് ദിവസം മഴയ്ക്ക് സാധ്യത; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇറാന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT