അബ്ദുൾ ഹമീദിനെതിരായ പോസ്റ്റർ/ ടിവി ദൃശ്യം 
Kerala

'പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക'; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എംഎല്‍ പി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്ന് പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

മലപ്പുറം ബസ് സ്റ്റാന്‍ഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഈ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

യുഡിഎഫ് ജില്ലാ നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമാണ്. പി അബ്ദുല്‍ ഹമീദ്. ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അം​ഗമാക്കിയതില്‍ രാഷ്ട്രീയമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു