Kunjikrishnan poster 
Kerala

'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്...'; കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍

കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍. പയ്യന്നൂര്‍ കാരയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്.

'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിണറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ, ഒറ്റുകാരന്‍ എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് എതിരെയായിരുന്നു വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളുകയായിരുന്നു.

Poster in Kannur supporting CPM leader V Kunjikrishnan, who raised allegations in the Payyannur martyrs fund embezzlement controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉണ്ട ചോറിന് നന്ദി വേണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി എംഎം മണി

തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം ; ദുബായില്‍ നിര്‍ണായക ചര്‍ച്ച ?

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

കല്‍പ്പറ്റയില്‍ പതിനാറുകാരന് ക്രൂരമര്‍ദനം, സംഘം ചേര്‍ന്ന് ആക്രമിച്ചത് വിദ്യാര്‍ഥികള്‍

കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

SCROLL FOR NEXT