ടിഎൻ പ്രതാപൻ, പോസ്റ്റർ  വീഡിയോ ദൃശ്യത്തിൽ നിന്ന്
Kerala

'മണലൂര്‍ കണ്ട് പനിക്കണ്ട...', സംഘപരിവാര്‍ ഏജന്റ് ടി എന്‍ പ്രതാപനെ പുറത്താക്കുക; വിലക്ക് ലംഘിച്ച് വീണ്ടും തൃശൂരില്‍ പോസ്റ്ററുകള്‍ ( വീഡിയോ)

'പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റ് ടി എന്‍ പ്രതാപനെ ഒറ്റപ്പെടുത്തുക '

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍. കെ കരുണാകരന്‍ സപ്തതി മന്ദിരത്തിലുള്ള ഡിസിസിഓഫീസ് മതിലിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗള്‍ഫ് ടൂര്‍ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തി നടന്ന മുന്‍ എംപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കൂടിയായ ടി എന്‍ പ്രതാപനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുക എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറം തൃശൂര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മണലൂര്‍ കണ്ട് പനിക്കണ്ട പ്രതാപാ... പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റ് ടി എന്‍ പ്രതാപനെ ഒറ്റപ്പെടുത്തുക എന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്നുള്ള വിഴുപ്പലക്കലിനെത്തുടര്‍ന്ന് താല്‍ക്കാലിക ഡിസിസി പ്രസിഡന്റായി ചുമതലയേറ്റ വി കെ ശ്രീകണ്ഠന്‍ എംപി പരസ്പരം ചെളിവാരിയെറിയുന്ന പോസ്റ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT