Today's Rashi Phalam July 16 | യാത്രകൾ ഗുണകരമാകും, സാമ്പത്തിക തീരുമാനങ്ങൾ അനുകൂലമാകും

ഇന്നത്തെ നക്ഷത്രഫലം – 16-07-2026
Today's Rashi Phalam
Rashi Phalam
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ദീർഘകാലമായി ആലോചിച്ചിരുന്ന ഒരു തീരുമാനം നടപ്പിലാക്കും. യാത്രകൾ ഗുണകരമാകും. പുതിയ പരിചയങ്ങൾ ഭാവിയിൽ പ്രയോജനം ചെയ്യും. പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം വർധി ക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

മുടങ്ങിക്കിടന്ന രേഖകൾ പൂർത്തിയാക്കാൻ കഴിയും. വ്യാപാര ഇടപാടുകളിൽ അനുകൂല സാഹചര്യം ഉണ്ടാകും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

അഭിമുഖ പരീക്ഷകളിൽ അനുകൂല ഫലം ലഭിക്കും. പുതിയ ചുമതലകൾ വിജയകരമായി നിർവഹിക്കും. ആശയവിനിമയം ഗുണകരമാകും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നാളുകളായി കാത്തിരുന്ന വാർത്ത ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമുണ്ടാകും. സാമ്പത്തിക ഇടപാടുകൾ ക്രമപ്പെടും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കലാരംഗത്തും പൊതുരംഗത്തും മികവ് തെളിയിക്കും. പുതിയ കരാറുകൾക്ക് സാധ്യതയുണ്ട്. വിലപ്പെട്ട ഉപദേശം ലഭിക്കും. യാത്രകൾ ഗുണകരമാകും. ശുഭകാര്യങ്ങളിൽ പങ്കെടുക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ പഠനമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും. സാമ്പത്തിക തീരുമാനങ്ങൾ അനുകൂലമാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

Today's Rashi Phalam
കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പൊതുജന പിന്തുണ ലഭിക്കും. പുതിയ പദ്ധതികൾക്ക് തുടക്കമിടും. ഔദ്യോഗിക രംഗത്ത് അംഗീകാരം നേടും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗുണകരമാകും. ശുഭവാർത്ത ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മത്സരപരീക്ഷകളിൽ മുന്നേറ്റം ഉണ്ടാകും. വ്യാപാര വികസനത്തിന് അവസരം ലഭിക്കും. പ്രധാന വ്യക്തികളുടെ സഹകരണം ലഭിക്കും. പുതിയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. പ്രതീക്ഷിച്ച നേട്ടം കൈവരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കും. സാമ്പത്തിക നില ശക്തമാകും. ദൂരസ്ഥലങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വ്യാപാരത്തിൽ പുതിയ കരാറുകൾ ലഭിക്കും. ഔദ്യോഗിക യാത്ര ഗുണകരമാകും. പുതിയ ആളുകളുടെ സഹായം ലഭിക്കും. വരുമാനം വർദ്ധിക്കും. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും. സാമ്പത്തിക ഇടപാടുകൾ വിജയകരമാകും. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ ഗുണം ചെയ്യും. അംഗീകാരവും പ്രശംസയും ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാൻ കഴിയും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുമായി ഉല്ലാസ യാത്ര നടത്തും.

Today's Rashi Phalam
ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം
Today's Rashi Phalam
വിദേശത്താണോ?, പിതൃക്കളുടെ മോഷത്തിനായി വീട്ടിലിരുന്നും ബലിയിടാം; ചെയ്യേണ്ടത് ഇത്രമാത്രം
Today's Rashi Phalam
പത്താം ഭാവത്തില്‍ ഏത് ഗ്രഹമാണ്?; അറിയാം ഓരോ രാശിക്കാരന്റെയും അനുയോജ്യമായ തൊഴിലും ബിസിനസും
Summary

Daily Horoscope | Today's Rashi Phalam July 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com