Sunny Joseph, Poster 
Kerala

'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും'; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍

പിണറായി വിജയനെ താഴെയിറക്കാന്‍ കണ്ണൂരിന്റെ പടനായകന്‍ വരുന്നു. കെ സുധാകരന് അഭിവാദ്യങ്ങള്‍ എന്നും പോസ്റ്ററിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. പിണറായി വിജയനെ താഴെയിറക്കാന്‍ കണ്ണൂരിന്റെ പടനായകന്‍ വരുന്നു. കെ സുധാകരന് അഭിവാദ്യങ്ങള്‍ എന്നും പോസ്റ്ററിലുണ്ട്.

'ഒരു ചെടി നട്ടു വളര്‍ത്താന്‍ അതിന് വെള്ളവും വളവും ആദ്യം നമ്മള്‍ ഒഴിച്ചു കൊടുക്കണം. പിന്നീട് വെള്ളം തേടി വേരുകള്‍ സ്വയം ശേഖരിച്ചുകൊള്ളും. എങ്കിലും വളരാനായി ഒഴിച്ചു തന്നവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കാറില്ല. വളര്‍ന്നു വന്ന വഴികളും വളര്‍ത്തിയെടുത്ത നേതാവിനെയും ചവിട്ടിമെതിച്ച് യാത്ര ചെയ്യാന്‍ ഈയടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട പുതിയ കൂട്ടുകെട്ടുകള്‍ നിങ്ങള്‍ക്ക് ശക്തി പകര്‍ന്നു തന്നിട്ടുണ്ടാവാം. നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത്. സര്‍വേശ്വരന്‍ രക്ഷിക്കട്ടെ' എന്ന് പോസ്റ്ററില്‍ പറയുന്നു.

പേരാവൂര്‍ ടൗണില്‍ തന്നെയാണ് സണ്ണി ജോസഫിന് മുന്നറിയിപ്പുമായി കെ സുധാകരന്‍ അനുകൂലികള്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുള്ളത്. സണ്ണി ജോസഫിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ക്ക് സമീപമാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. കണ്ണൂരില്‍ കെ സുധാകരന് മത്സരിക്കാന്‍ സീറ്റ് നല്‍കിയേക്കില്ല എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്, മുന്‍ കെപിസിസി പ്രസിഡന്റായ സുധാകരനെ അനുകൂലിച്ച് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Posters in support of Congress leader K Sudhakaran in Peravoor, where KPCC President Sunny Joseph is contesting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും