​ഗുണ്ടാ ആക്രമണം/ സിസിടിവി ദൃശ്യത്തിൽ നിന്ന് 
Kerala

പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം; കാറില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും നാലംഗ സംഘം ആക്രമിച്ചു

പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച കേസിലുള്‍പ്പെട്ട പ്രതിയും ഗുണ്ടാസംഘത്തിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശി ഷായ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച കേസിലുള്‍പ്പെട്ട പ്രതിയും ഗുണ്ടാസംഘത്തിലുണ്ട്. 

പാര്‍ക്ക് ചെയ്തിരുന്ന ഗുണ്ടകളുടെ കാര്‍ മുന്നോട്ടെടുക്കുമ്പോള്‍, എതിരെ വന്ന കാര്‍ നിര്‍ത്തിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് അച്ഛനും മകള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അക്രമികള്‍ മകളെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയുണ്ട്. 

നിരവധി കേസുകളിലെ പ്രതിയും, മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവന്റെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍