മറിയം പൈലി 
Kerala

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോൾ മറിയം മെഴുകുതിരി കത്തിച്ചു. ഇതിനിടെ മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. വൃദ്ധ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോൾ തീ ദേഹത്ത് പടർന്നിരുന്നു. സാരമായി പൊള്ളലേറ്റ മറിയത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറിയം പൈലിക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മറിയം പൈലിയുടെ സംസ്കാരം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തി.

Power crisis casts shadow as elderly woman dies after candle accident during outage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National Film Awards 2026 : മികച്ച നടന്‍ - മമ്മൂട്ടി

നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

'റഫറീ... മര്യാദയ്ക്ക് കളി നിയന്ത്രിക്കണേ'! വിൻസിചിനോട് സ്പാനിഷ് കോച്ച്

ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക്

പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞോ? ഏതൊക്കെ ഭക്ഷണം കഴിക്കണം