ലോക കേരള സഭയിൽ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പ്രഖ്യാപിച്ചത്‌ 
Kerala

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസികൾക്ക് ഇൻഷുറൻസ്, വാർധക്യകാലം ചെലവഴിക്കാൻ സൗകര്യം

പ്ര​വാ​സി​ക​ൾ​ക്ക് സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യെ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യം നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന്‌ രൂപം നൽകാൻ കേരളം. ലോക കേരള സഭയിൽ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം പരിഗണിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. പ്ര​വാ​സി​ക​ൾ​ക്ക് സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യെ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യം നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ രൂപീകരിക്കാനും തീരുമാനിച്ചു. വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് വീ​ട് വെ​ക്കാ​ൻ പ്ര​ത്യേ​ക​പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കും. പ്ര​വാ​സി ക്ഷേ​മ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​ത്​ അ​നി​വാ​​ര്യ​മാ​ണ്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റി​യ​യ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​ലൂ​ടെ മാ​ത്ര​മേ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​വൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്ക്‌ വാർധക്യകാലം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്‌. പ്രവാസികൾക്ക്‌ ആശയങ്ങൾ പങ്കുവെക്കാൻ ലോക കേരളം പോർട്ടൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ലോക കേരളസഭയ്‌ക്ക്‌ നിയമപരിരക്ഷ നൽകും. ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ നോർക്കയുടെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാനുള്ള ബോധവൽക്കരണം ക്യാമ്പസുകൾ കേന്ദ്രീകരിച്ചും സംഘടിപ്പിക്കും.

ഗൾഫ് രാജ്യങ്ങളിലെ നിയമസഹായ മാതൃക യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും കൈകാര്യം ചെയ്യാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കേ​ര​ള​ത്തി​ന്റെ ത​ന​ത്​ ക​ല​ക​ളും സം​സ്‌​കാ​ര​വും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്റെ​യും ബ്രാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി കേ​ര​ള ക​ലാ​മ​ണ്ഡ​ലം വി​വി​ധ ക​ല​ക​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഷോ ​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ ഷോ ​അ​മേ​രി​ക്ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT