ജയകുമാരന്‍ നമ്പൂതിരി 
Kerala

ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീപൊള്ളലേറ്റു; മേല്‍ശാന്തി മരിച്ചു

ചിറയന്‍കീഴ് സ്വദേശിയായ ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരിയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂര്‍ പൂതിയകാവ് ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയന്‍കീഴ് സ്വദേശിയായ ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരിയാണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ മാസം 30ാം തീയതിയാണ് അപകടം ഉണ്ടായത്.

പാചകവാതകം ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം വീണ്ടും പൂജാരി അകത്ത് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തീപിടിത്തത്തില്‍ ജയകുമാരന്‍ നമ്പൂതിരിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെയാണ് അന്ത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലുകാകു വന്നു, ഈജിപ്റ്റ് 'സെൽഫ് ​ഗോളും' അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

SCROLL FOR NEXT