prime minister narendra modi 
Kerala

നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടും എത്തുന്നു; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊച്ചിയിൽ തുടക്കമിടും

സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച, എൻഡിഎ പ്രകടനപത്രിക പുറത്തിറക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യ വാരം കേരളത്തിലെത്തും. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോ​ഗികമായി തുടക്കം കുറിക്കും. വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടു വയ്ക്കുന്ന വികസന രേഖയും പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കും.

സന്ദർശനത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതൃത്വം വലിയ പ്രധാന്യമാണ് നൽകുന്നത്.

കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വരുത്തി ഇത്തവണ ചുരുങ്ങിയത് 30 സീറ്റുകളെങ്കിലും വിജയിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാ​ഗമായുള്ള പ്രധാനമന്ത്രിയുടെ വരവ് പ്രവർത്തകർക്കു ആവേശം പകരാൻ വിപുലമായ പൊതു സമ്മേളനവും കൊച്ചിയിൽ സംഘടിപ്പിക്കുന്നുണ്ട്.

prime minister narendra modi will visit Kerala in the first week of March

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ'; വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപി

ഞങ്ങളുടെ ഡിവോഴ്‌സിന്റെ കാരണം വീട്ടുകാര്‍ക്ക് ഇന്നും അറിയില്ല; പരമാവധി ശ്രമിച്ചു, എന്നിട്ടും പിരിയേണ്ടി വന്നു: ഗൗതമി നായര്‍

'കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം', നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തം

'ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

'ശോഭാ സുരേന്ദ്രന് തീവ്രവാദം ബന്ധം; ഒപ്പമുണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ ജസ്റ്റിന്റെ മരണം അന്വേഷിക്കണം; എല്ലാ സംസ്ഥാന നേതൃത്വത്തിന് അറിയാം'

SCROLL FOR NEXT