Kannur Central Jail ഫയൽ
Kerala

ലഹരി കിട്ടിയില്ല; ബ്ലേഡ് കൊണ്ട് കൈമുറിച്ചു, കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം

ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : ലഹരിമരുന്ന് ലഭിക്കാത്തതിനെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിതിൻ ആണ് സ്വയം പരിക്കേൽപ്പിച്ചത്. ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയുമായിരുന്നു.

ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ഇയാളെ താമസിപ്പിച്ചിരുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രതിയെ പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിനു ശേഷം ജയിലിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നൽകുന്നതിനിടെ ഒരു യുവാവ് പിടിയിലായിരുന്നു.

Prisoner injures himself in Kannur Central Jail after not getting drugs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT