പ്രതീകാത്മക ചിത്രം 
Kerala

സ്വകാര്യ ലാബുകളിൽ ഇനി ആന്റിജൻ ടെസ്റ്റ് ഇല്ല; ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ആശുപത്രികളിൽ പരിശോധന

സ്വകാര്യ ലാബുകളിൽ ഇനി ആന്റിജൻ ടെസ്റ്റ് ഇല്ല; ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ആശുപത്രികളിൽ പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാലാണ് ഇത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാവും ഇനി ആന്റിജൻ പരിശോധന നടത്തുക. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

65 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കും. 

പ്രതിവാര രോഗ നിർണയ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു. ജില്ലകളിൽ നിലവിൽ നടത്തുന്ന സമ്പർക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതൽ നടത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആർആർടികൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്ക വിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT