MV Govindan 
Kerala

'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഉദ്ഘാടന പരിപാടി സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ പരിപാടിയില്‍ സഹകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പറ്റിക്കല്‍ പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മലബാറില്‍ തീരേ ഓര്‍ഡിനറി ബസുകളില്ല. പിന്നെയും കൂടുതലായി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുള്ളത് തിരുവനന്തപുരത്താണ്. എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇത്രത്തോളം സൗജന്യം കൊടുത്തതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ യുഡിഎഫ് പറഞ്ഞതില്‍ നിന്ന് പിന്നോട്ടേക്ക് പോയി എന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. 21,000 രൂപ ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ട്, ചുരുങ്ങിയ പണം നല്‍കി അവസാനിപ്പിക്കുകയാണ് ചെയ്തത്. യുഡിഎഫ് പറയുന്നതല്ല ചെയ്യുന്നതെന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. സൗജന്യയാത്ര ആളെപ്പറ്റിക്കല്‍ സമീപനത്തിന്റെ ഭാഗമായതിനാല്‍, പാര്‍ട്ടി പങ്കെടുക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

'Priyadarshini free travel'; CPM will not participate, says MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും'; സമാധാന ശ്രമങ്ങള്‍ക്കിടെ ട്രംപിന്റെ വിവാദ പ്രസ്താവന

പോസ്റ്റുമോര്‍ട്ടത്തിനിടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അശ്ലീല തമാശ; മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരെ നടപടി

'ടിനി ടോമിന്റേത് വ്യാജ പ്രചാരണം'; അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ

കേമത്തം തുർക്കിക്ക്, ​ഗോളടിച്ച് ജയിച്ചത് ഓസ്ട്രേലിയ! 28 തവണ ആക്രമിച്ചിട്ടും കുലുങ്ങിയില്ല; കൗണ്ടർ അറ്റാക്കിൽ ഞെട്ടിച്ചു

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

SCROLL FOR NEXT