പ്രൊഫ. എം കെ സാനു 
Kerala

പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍

വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു നടക്കും. ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തില്‍ രാവിലെ 10ന് സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലന്‍ സാനുവിനെ പൊന്നാടയണിയിക്കും.

എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പകല്‍ 11 ന് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ എം കെ സാനുവിന്റെ പുതിയ പുസ്തകം 'അന്തിമേഘങ്ങളിലെ വര്‍ണഭേദങ്ങള്‍' പ്രകാശിപ്പിക്കും. സാനുവിനെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു രചിച്ച 'ഗുരവേ നമഃ' പുസ്തകവും പുറത്തിറക്കും.

എം കെ സാനു പുരസ്‌കാരസമിതി പകല്‍ 3.30ന് ബിടിഎച്ചില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ എം കെ സാനു ഗുരുശ്രേഷ്ഠ അധ്യാപക അവാര്‍ഡ്, തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റേച്ചല്‍ ഇഗ്നേഷ്യസിന് എം കെ സാനുവും മന്ത്രി പി രാജീവും ചേര്‍ന്ന് സമ്മാനിക്കും. മിനി ബാനര്‍ജിയുടെ മോഹിനിയാട്ടം, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം എന്നിവയും അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT